Our Mission

എഴുത്തുകാരിലെ വലിപ്പച്ചേറുപ്പം കാര്യമാക്കാതെ നല്ല എഴുത്തുകളെ എങ്ങിനെ മുഖ്യധാരയിലേക്ക് എത്തിക്കാം എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമാണ് കൃതി ബുക്സ്. എഴുത്തിനെ സീരിയസ്സായി കാണുന്നവര്‍ , പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കപ്പെടുന്നവര്‍..  ഇത്തരക്കാരുടെ കഴിവുകള്‍ തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നു.

മുഖ്യധാരാ പ്രസാധകരുടെ അവഗണന മൂലം സർഗ്ഗശേഷിയുള്ള , പ്രതിഭയുള്ള എഴുത്തിലെ പുതുനാമ്പുകൾ തിരസ്കൃതരാകരുതെന്ന് കൃതി ബുക്സ് ഉറച്ച്‌ വിശ്വസിക്കുന്നു. ഇത്തരത്തില്‍  അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതിലുപരി, നവീന വായനാസംസ്കാരവും മുഖ്യധാരയും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ ഒരു സം‌രംഭത്തിന്റെ ലക്ഷ്യമാണ്.

  
മാനേജിങ് ഡയറക്ടര്‍